27-June-2023 -
By. sports desk
ന്യൂഡല്‍ഹി: ഇന്ത്യന്‍ തായ്ക്വോണ്ടോ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ രാജസ്ഥാന് റിബല്‍സിന് കിരീടം. ഫൈനലില്‍ ഡല്‍ഹി വാരിയേഴ്സിനെ 21ന് കീഴടക്കിയാണ് രാജസ്ഥാന് കിരീടം സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ 39ന് തോറ്റെങ്കിലും, അടുത്ത രണ്ട് റൗണ്ട് മത്സരങ്ങള്‍ യഥാക്രമം 94, 54 എന്ന സ്കോറിന് ജയിച്ചാണ് രാജസ്ഥാന് അവിശ്വസനീയ തിരിച്ചുവരവും കപ്പും സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്നോ നവാബ്സിനെയും, സെമിയില്‍ ഗുജറാത്ത് തണ്ടേഴ്സിനെയും തോല്‍പ്പിച്ചാണ് രാജസ്ഥാന് കലാശക്കളിക്ക് യോഗ്യത നേടിയത്. പഞ്ചാബ് റോയല്‍സിനെ സെമിയില്‍ തോല്പിച്ചാണ് ഡല്‍ഹി ടീം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ മഹാരാഷ്ട്ര അവഞ്ചേഴ്സിനെ തോല്പിച്ചു. നാല് ഗ്രൂപ്പുകളിലായി ടീം ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. 12 ടീമുകള്‍ പങ്കെടുത്ത ഉദ്ഘാടന സീസണ് വന്‍ വിജയമായതിന് പിന്നാലെ വനിത തായ്ക്വോണ്ടോ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. തുടര്‍ന്ന് കിഡ്സ് ലീഗും സംഘടിപ്പിക്കും. ഇന്റര്‍നാഷണല്‍ ലീഗും ആലോചനയിലുണ്ടെന്ന് ടിപിഎല്‍ സ്ഥാപകന്‍ ഡോ.ജി.കെ വെങ്കട് പറഞ്ഞു.